നിതിൻ രാജിന്‍റെ മരണം: ഏപ്രില്‍ 28-ന് കേരളത്തില്‍ ഹര്‍ത്താല്‍. നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യം.

കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28-ന് സംസ്ഥാനവ്യാപകമായി ഹർത്താല്‍ ആചരിക്കും.

നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഡോ. റാം, ഡോ. സംഗീത എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുക, ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് അർഹമായ ധനസഹായം നല്‍കുക, വിദ്യാർത്ഥി പീഡനം പതിവായ അഞ്ചരക്കണ്ടി ദന്തല്‍ കോളജിന്‍റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ കൗണ്‍സില്‍ ഉന്നയിക്കുന്നത്.

തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിൻ രാജ് ഏപ്രില്‍ പത്തിനാണ് കോളജ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

Previous Post Next Post