ഒറിയോണ്‍ പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍; പുതുചരിത്രം കുറിച്ച്‌ ആര്‍ട്ടെമിസ് 2.


ചന്ദ്രന്റെ ആകർഷണ വലയത്തില്‍ പ്രവേശിച്ച്‌ ഒറിയോണ്‍ പേടകം. ഇന്ത്യൻ സമയം രാവിലെ 10.11ന് ആണ് ആർട്ടെമിസ് 2 എന്ന് പേരിട്ട ദൗത്യത്തിലൂടെ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തില്‍ പ്രവേശിച്ചത്.

1972ന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ ആകർഷണ വലയത്തില്‍ പ്രവേശിക്കുന്നത്. ക്രിസ്റ്റീന കോച്ച്‌, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസണ്‍ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ.

56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡ് ഘടിപ്പിച്ച റൈസ് എന്ന ചെറുപാവയും സംഘത്തോടൊപ്പമുണ്ട്. 54 വർഷങ്ങള്‍ക്ക് മുമ്ബ് അപ്പോളോ 17ലാണ് മനുഷ്യൻ അവസാനമായി ചന്ദ്രന്റെ ആകർഷണ വലയത്തില്‍ പ്രവേശിച്ചത്. നാസ മുൻകൂട്ടി നിശ്ചയിച്ച സമയത്ത് തന്നെയാണ് ഇത്തവണ ആകർഷണ വലയത്തില്‍ പ്രവേശിച്ചത്.

നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റില്‍ ഏപ്രില്‍ രണ്ടിന് ഇന്ത്യൻസമയം പുലർച്ചെ 4.04ന് കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. എട്ടു മിനിറ്റിനുള്ളില്‍ ഒറിയോണ്‍ പേടകം റോക്കറ്റില്‍ നിന്ന് വേർപെട്ടു. ചന്ദ്രനെ വലംവച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്കശേഷം പത്താം ദിവസം സാൻഫ്രാസിസ്‌കോ തീരത്തോട്ചേർന്ന് പസഫിക് സമുദ്രത്തില്‍ വന്നിറങ്ങും.

Previous Post Next Post