മലയാള ശബ്ദം ന്യൂസിന്റെ ഏഴാമത് വനിതാദിന പുരസ്കാരങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ചേർന്ന് സരി​ഗ ഹരിക്ക് സമ്മാനിച്ചു



കോട്ടയം : കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താചാനലായ മലയാള ശബ്ദം ഏഴാമത് വനിതാദിന പുരസ്കാര വിതരണ ചടങ്ങ് ഇന്ന് രാവിലെ 9.30ന് കോട്ടയം നാ​ഗമ്പടത്തുള്ള റെഡ്ക്രോസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.




വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  വനിതകളെ കണ്ടെത്തി അവരുടെ നേട്ടം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 6 വർഷമായി തുടർച്ചയായി നൽകിവരുന്ന പുരസ്കാരമാണ് സൂപ്പർ ലേഡി പുരസ്കാരം. ഇത്തവണ ഈ പുരസ്കാരത്തിനർഹരായിരിക്കുന്നത് 7 വനിതാരത്നങ്ങളാണ്.




പുരസ്കാരജേതാക്കൾക്കുള്ള ഫലകവും പ്രശസ്തിപത്രവും മുൻ മന്ത്രിയും കോട്ടയം എംഎൽഎയുമായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളി എംഎൽഎ ശ്രീ ചാണ്ടി ഉമ്മനും ചേർന്ന് സമ്മാനിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തക ശ്രീമതി. ലതിക സുഭാഷ് വനിതാ ദിന സന്ദേശം നൽകി.  


ഏഴാമത് വനിതാദിന പുരസ്കാരം സരി​ഗ ഹരിക്ക് സമ്മാനിച്ചു. വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ കോട്ടയത്ത് പ്രശസ്തമായ സി​ഗ്നേച്ചർ മേക്കോവർ സ്റ്റുഡിയോയുടെ ഉടമയാണ് സരി​ഗ ഹരി. 

Previous Post Next Post