ആണ്‍സുഹൃത്തിന് മറ്റൊരാളുമായി ബന്ധം, വാക്കുതര്‍ക്കത്തിന് പിന്നാലെ നടുറോഡില്‍ കാമുകനുമായി തമ്മില്‍ത്തല്ലി യുവതി.


തലസ്ഥാനത്ത് മാനവീയം വീഥിയില്‍ യുവതിയും ആണ്‍സുഹൃത്തും തമ്മിലടിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.

ഇവരുടെ തമ്മില്‍ത്തല്ല് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിയായ യുവതിയുമാണ് തമ്മിലടിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആളുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം.

മാനവീയം വീഥിയില്‍ വച്ചാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാല്‍ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കുതർക്കത്തിലായി. പിന്നാലെ ഇത് തമ്മിലടിയില്‍ കലാശിക്കുകയായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. അതേസമയം സംഭവത്തില്‍ രണ്ടുപേർക്കും പരാതിയില്ലെന്നാണ് ഇവർ പൊലീസിനോട് പറ‌ഞ്ഞത്. വീഡിയോ വൈറലായതോടെ പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പൊലീസ് പെറ്റകേസെടുത്തു.

Previous Post Next Post