മലയാള ശബ്ദം ന്യൂസിന്റെ ഏഴാമത് വനിതാദിന പുരസ്കാരങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ചേർന്ന് ഡോ. ഷൈനി എബ്രഹാമിന് സമ്മാനിച്ചു

 


കോട്ടയം : കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താചാനലായ മലയാള ശബ്ദം ഏഴാമത് വനിതാദിന പുരസ്കാര വിതരണ ചടങ്ങ് ഇന്ന് രാവിലെ 9.30ന് കോട്ടയം നാ​ഗമ്പടത്തുള്ള റെഡ്ക്രോസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.


വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  വനിതകളെ കണ്ടെത്തി അവരുടെ നേട്ടം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 6 വർഷമായി തുടർച്ചയായി നൽകിവരുന്ന പുരസ്കാരമാണ് സൂപ്പർ ലേഡി പുരസ്കാരം. ഇത്തവണ ഈ പുരസ്കാരത്തിനർഹരായിരിക്കുന്നത് 7 വനിതാരത്നങ്ങളാണ്.


പുരസ്കാരജേതാക്കൾക്കുള്ള ഫലകവും പ്രശസ്തിപത്രവും മുൻ മന്ത്രിയും കോട്ടയം എംഎൽഎയുമായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളി എംഎൽഎ ശ്രീ ചാണ്ടി ഉമ്മനും ചേർന്ന് സമ്മാനിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തക ശ്രീമതി. ലതിക സുഭാഷ് വനിതാ ദിന സന്ദേശം നൽകി.  


ഏഴാമത് വനിതാദിന പുരസ്കാരം ഡോ. ഷൈനി എബ്രഹാമിന് സമ്മാനിച്ചു.  വിവിധ മാരകരോ​ഗങ്ങൾ ബാധിച്ച് ചികിത്സിയ്ക്കാൻ കഴിയാതെ വരുന്ന രോ​ഗികൾക്ക് ചികിത്സയോടൊപ്പം താമസവും ഭക്ഷണവും വസ്ത്രങ്ങളും നൽകി മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്ത മാതൃക കാണിച്ചുതരുന്ന ഷൈനി, തന്റെ അധ്യാപകജോലിയിൽ നിന്ന് റിട്ടയർമെന്റ് എടുത്താണ് മൗണ്ട് ഹൊറേബ് കെയർ സെന്റർ എന്ന തന്റെ പ്രസ്ഥാനത്തെ വളർത്തുന്നത്.

Previous Post Next Post