പാലക്കാട് സിപിഎം - ബിജെപി ഡീല്‍, പകരം പത്ത് സീറ്റില്‍ സഹായത്തിന് ധാരണ: വി ഡി സതീശന്‍

പാലക്കാട് ശോഭ സുരേന്ദ്രനെ ജയിപ്പിക്കാന്‍ ബിജെപി - സിപിഎം ഡീലണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

പാലക്കാട് മണ്ഡലത്തില്‍ സിപിഎം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശന്‍ ആരോപിച്ചു. 
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമേഷ് പിഷാരടി വിജയിക്കുമെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. സിപിഎമ്മിന്റെ എല്ലാം ചരടുവലികളും യുഡിഎഫ് അറിയുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ യുഡിഎഫ് ശക്തമാണ്. ഭരണം ലഭിച്ചാല്‍ എന്ത് ചെയ്യണം എന്നതില്‍ യുഡിഎഫിന് വ്യക്തമായ ധാരണയുണ്ട്. വനിതകള്‍ക്ക് സൗജന്യ യാത്ര, ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കും. കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടെ നല്‍കി സ്വയം പര്യാപ്തമാക്കും. ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി നമ്മുടെ കേരളത്തെ മാറ്റാനാണ് യുഡിഎഫിന്റെ നീക്കങ്ങളെന്നും വിഡി സതീശന്‍ പറഞ്ഞു.
Previous Post Next Post