വ്യാജ വാര്‍ത്ത; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോലീസ് കേസെടുത്തു.


കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാൻ പരസ്യം നല്‍കിയെന്ന വാർത്തയില്‍ റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പോലീസ് കേസെടുത്തു.

കോണ്‍ഗ്രസിനെതിരെ വ്യാജവാർത്ത നല്‍കിയെന്ന് ആരോപിച്ച്‌ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ പരാതിയിലാണ് നടപടി.

വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹളയുണ്ടാക്കാൻ പ്രേരിപ്പിച്ചതായും പോലീസിന്റെ എഫ്‌ഐആറില് പറയുന്നു. പവർ സപ്ലൈ ആപ്പിന്റെ വാട്സ്‌ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. എന്നാല്‍ തങ്ങള്‍ ഇത്തരത്തില്‍ പരസ്യം നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

സിപിഎം നേതാക്കള്‍ ഇത് പ്രചാരണായുധമാക്കിയിരുന്നു. തുടർന്ന് വി. കെ. പ്രശാന്തിനെതിരെ കെ.മുരളീധരന് തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്കിയിട്ടുണ്ട്. തോല്‍ക്കുമെന്ന ഭയത്താല്‍ സിപിഎമ്മാണ് ഇത്തരം പ്രചാരണങ്ങള്ക്ക് പിന്നിലെന്ന് മുരളീധരന് പറഞ്ഞു.

Previous Post Next Post