രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിക്കാൻ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. കോഴിക്കോട് ബീച്ചില്‍ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്.

ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുല്‍ഗാന്ധി കരിപ്പൂർ എയർപോർട്ടിലേക്ക് തിരിച്ചുപോവുക. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങും. ഒറ്റപ്പാലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്കാണ് പരിപാടി. ശേഷം കോങ്ങാട് UDFയുഡിഎഫ് കണ്‍വെൻഷനും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.
Previous Post Next Post