കോട്ടയത്ത് കടുത്തുരുത്തിയിൽ വൻ രാസലഹരി വേട്ട; സംക്രാന്തി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി



150 ഗ്രാം എംഡിഎംഎയുമായി കോട്ടയം സംക്രാന്തി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി.

ആൽബിൻ ബാബു, നാദിർഷ എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്.

വില്പനക്കായി ബാഗ്ലൂരിൽ നിന്നും കാറിൽ കോട്ടയത്തേക്ക് കടത്തി കൊണ്ടു വരുന്ന വഴിയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തിയിൽ വച്ച് പോലീസും, എസ്പിയുടെ ഡാൻസാഫ് ടീമും ചേർന്ന് ലഹരി കടത്ത് പിടികൂടിയത്.

പോലീസിനെ കണ്ട് കാർ അതിവേഗം പായിച്ച് രക്ഷപ്പെടാൻ ഇവർ ശ്രമിച്ചുവെങ്കിലും കടുത്തുരുത്തി പോലീസും, ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.

ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ലഹരി സാമൂഹ്യ വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ട ഇവർ രണ്ടു പേരും ലഹരി കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതികളാണ്.
Previous Post Next Post