വർണവിസ്മയങ്ങളുടെ പകൽ, തിരുനക്കര പൂരം ഇന്ന്

ചരിത്ര പ്രസിദ്ധമായ കോട്ടയം തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവം ഇന്ന് ഒൻപതാം ദിനമാണ്. 






ക്ഷേത്രകലകൾക്കും ക്ഷേത്രത്തിനകത്തെ ഉത്സവ ആചാര അനുഷ്‌ഠാന ചടങ്ങുകൾക്കും പ്രാധാന്യം നൽകിയും ദക്ഷിണേന്ത്യയിലെ മികച്ച വിവിധ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികളുമാണ് ഈ വർഷത്തെ ഉത്സവത്തിന് ക്ഷേത്രോപദേശകസമിതി ക്രമീകരിച്ചിട്ടുള്ളത്.





ഒമ്പതാം ഉത്സവമായ ഇന്നാണ് തിരുനക്കര പൂരം. രാവിലെ 9 ന് വിവധ 1 ക്ഷേത്രങ്ങ ളിൽ നിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേല്‌പ്. വൈകിട്ട് 4 ന് തിരുനക്കര പൂരത്തിന് താഴൺമഠം തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി.ഡി. സന്തോഷ്കുമാർ മുഖ്യ അതിഥിയായിരിക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, 22 ഗജവീരന്മാർ പങ്കെടുക്കും. 8.30 ന് കലാ ക്ഷേത്രം സ്കൂൾ ബോബി കലാക്ഷേത്രയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്. 10 ന് തുറവൂർ നാരായണപണിക്കർ തിരുവൻവണ്ടൂർ അഭിജിത്ത് വാര്യർ എന്നിവരുടെ നാദസ്വര കച്ചേരി. 11 ന് തിരുവാർപ്പ് അനന്ദുവിന്റെ കൊട്ടിപ്പാടിസേവ. 12 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.






പത്താം ഉത്സവം മാർച്ച് 24 ന് ആറാട്ട്. രാവിലെ 8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളി പ്പ്. 11 ന് ആറാട്ട് സദ്യ. കലാവേദിയിൽ വൈകിട്ട് 5 മുതൽ തിരുനക്കര എൻ.എസ്.എസ്. കര യോഗത്തിന്റെ ഭജന. 6 ന് റ്റി.പി.എൻ. രാമനാഥൻ & പാണ‌മംഗലം പി.ജി. യുവരാജിന്റെ നാദസ്വരകച്ചേരി. 8.30 ന് സമാപന സമ്മേളനം. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേ ഖരൻ ഉദ്ഘാടനം ചെയ്യുന്നു. വിവിധ സാമൂഹിക, സാമുദായിക നേതാക്കൾ പങ്കെടുക്കു ന്നു. 10 ന് ചെന്നെ പ്രസന്ന വെങ്കിട്ടരാമൻ & പാർട്ടിയുടെ സംഗീതസദസ്. 1 ന് കടുത്തു രുത്തി ശ്രീകുമാറിൻ്റെ സോപാനസംഗീതം. 2 ന് ആറാട്ട് എതിരേല്‌പ്. 5 ന് കൊടിയിറക്ക്. എന്നിവയാണ് പ്രധാന പരിപാടികൾ.
Previous Post Next Post