കൊല്ലം: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം കപ്പൽ ഗതാഗത്തെ ബാധിക്കുന്നു. ഹോങ്കോങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോർ സപ്ലൈ വെസൽ കൊല്ലത്ത് നങ്കുരമിട്ടു.
സൗദി തീരം ഉൾപ്പെടെ ഗൾഫ് സമുദ്രമേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആണ് കപ്പൽ കൊല്ലത്ത് അടുപ്പിച്ചത്. കപ്പൽ അധികൃതർ സഹായം അഭ്യർത്ഥിച്ചതോടെയാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നൽകിയത്. 12 ജീവനക്കാരാണ് ഓഫ് ഷോർ സപ്ലെ വെസലിൽ ഉള്ളത്.
കടലിലെ എണ്ണവാതക പര്യവേക്ഷണ കേന്ദ്രങ്ങൾ, കപ്പലുകൾ എന്നിവയിലേക്ക് ആവശ്യമായ സാധനങ്ങൾ ഇന്ധനം കുടിവെള്ളം തൊഴിലാളികൾ എന്നിവ എത്തിക്കുന്ന പ്രത്യേക തരം കപ്പലുകളാണ് ഓഫ്ഷോർ സപ്ലൈ കപ്പലുകൾ. ഇവ ചരക്ക് കപ്പലുകളുടെ ഗണത്തിൽ ഉൾപ്പെടുന്നവയല്ല.
