നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പാറക്കല്‍ കടവിലുണ്ടായ അപകടത്തില്‍ തോട്ടയ്ക്കാട് സ്വദേശി അനൂപ് (28) ആണ് മരിച്ചത്.
അപകട സമയത്ത് കാറിലുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.