വിജയ് രണ്ടിടത്ത് മത്സരിക്കും; 234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ടിവികെ.


തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ തമിഴക വെട്രി കഴകം(ടിവികെ).

234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിയ്ക്കും.

ഡിഎംകെയുടെ ഉറച്ച മണ്ഡലമാണ് പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും. ഇവിടെയാണ് വിജയ് കന്നിയങ്കത്തിനിറങ്ങുന്നത്. നാളെ തന്നെ വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരില്‍ പ്രചാരണം ആരംഭിയ്ക്കുമെന്നും സൂചനയുണ്ട്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ചെന്നൈ ടി നഗറില്‍ മത്സരിയ്ക്കും. ആദവ് അര്‍ജുന ചെന്നൈ വില്ലിവാക്കത്തും കെ എ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്തും മത്സരിയ്ക്കും. സിടിആര്‍ നിര്‍മല്‍ കുമാര്‍ തിറുപ്പറന്‍കുണ്‍ട്രത്തും കെ ജി അരുണ്‍രാജ് തിരുച്ചെങ്കോടും ജനവിധി തേടും. പുതുച്ചേരിയില്‍ ടിവികെ സഖ്യത്തില്‍ മത്സരിയ്ക്കുന്ന മുപ്പത് സ്ഥാനാര്‍ഥികളെയും ചടങ്ങില്‍ പരിചയപ്പെടുത്തി. പാര്‍ട്ടിയുടെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി.

Previous Post Next Post