കോട്ടയം : കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഫിനാൻഷ്യൽ ഇയർ എൻഡിന്റെ ഭാഗമായി 100 മണിക്കൂർ ഇയർ ക്ലോസിങ് ക്ലിയറൻസ് സെയിൽ ആരംഭിച്ചു. മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന ഈ ഓഫർ മേളയിൽ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ പകുതി വിലയിൽ വരെ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾക്കും ഈ ഫിനാൻഷ്യൽ ഇയറിലെ ഏറ്റവും വലിയ വിലക്കുറവാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്.
ബ്രാൻഡഡ് ഏസികൾ വെറും ₹19,990 രൂപ മുതൽ. 1 രൂപ ഡൗൺപേയ്‌മെന്റിൽ തുടങ്ങുന്ന ഇഎംഐ സൗകര്യം, ₹8,000 രൂപ വരെ ക്യാഷ്ബാക്ക്, ₹6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, കൂടാതെ സൗജന്യ ഇൻസ്റ്റലേഷൻ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. 1 ടൺ 3 സ്റ്റാർ ഏസിയും സിംഗിൾ ഡോർ റെഫ്രിജറേറ്ററും വെറും ₹31,990 രൂപക്ക്, 32 ഇഞ്ച് വരുന്ന എൽഇഡി ടിവി വെറും ₹6990 രൂപയ്ക്ക്, സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷീനുകൾ ₹6990 രൂപ രൂപയ്ക്ക്, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ ₹19,990 രൂപയ്ക്ക്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ വിഭാഗങ്ങളിലും വിപുലമായ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ₹15,000 രൂപ വരെ ക്യാഷ്ബാക്കും, വയർലെസ് കീബോർഡും മൗസും തികച്ചും സൗജന്യമായി ലഭിക്കും. ഏത് കണ്ടീഷനിലുള്ള പഴയ ലാപ്ടോപ്പുകൾക്കും ₹2,000 രൂപ ഉറപ്പായ എക്സ്ചേഞ്ച് ബോണസ് നൽകുന്നുണ്ട്. സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കുറവിനൊപ്പം ആകർഷകമായ ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ഗാഡ്‌ജെറ്റുകൾക്കും മൊബൈൽ ആക്സസറികൾക്കും 70% വരെ ഡിസ്‌കൗണ്ടും കിച്ചൺ അപ്ലയൻസുകൾക്ക് പകുതി വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ഗെയിമിംഗ് പിസികൾ, പ്രിന്ററുകൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ബ്രാൻഡഡ് ഇൻവെർട്ടർ & ബാറ്ററികൾ വെറും ₹14,999 രൂപ മുതലും ലഭ്യമാണ്. സ്റ്റോക്കുകൾ തീരുന്നത് വരെ മാത്രമായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ഈ പ്രത്യേക ഓഫറുകളും സാമ്പത്തികാനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ മാർച്ച് 31ന് മുൻപായി അടുത്തുള്ള ഓക്‌സിജൻ ഷോറൂം സന്ദർശിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
