അമേരിക്കയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍.


അമേരിക്കയില്‍ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ (22) ആണ് മരണപ്പെട്ടതെന്ന് ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.

കാലിഫോർണിയയിലെ യുസി ബെർക്ക്‌ലി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സാകേതിനെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.

ഫെബ്രുവരി 9 മുതലാണ് സാകേതിനെ കാണാതായത്. ബെർക്ക്‌ലി കുന്നുകളിലെ ആൻസ തടാകത്തിനു സമീപമാണ് വിദ്യാർത്ഥിയെ അവസാനമായി കണ്ടത്. തിരച്ചിലിനിടെ സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് പാർക്ക് ഹില്‍സ് മേഖലയിലെ വീടിന്റെ മുൻവാതിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ഡ്രോണുകളും ഡൈവർമാരെയും ഉപയോഗിച്ച്‌ നടത്തിയ വിപുലമായ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Previous Post Next Post