തിടനാട് ചാപ്പൽ പള്ളിയിലെ മോഷണക്കേസ്: പ്രതി തമിഴ്നാട്ടിൽനിന്നും അറസ്റ്റിൽ

19.03.2025 തീയതി പകൽ 3. 30 മണിക്കും 20 .3 .20 25 തീയതി പകൽ 2 മണിക്കും ഇടയ്ക്കുള്ള സമയം തിടനാട് സെന്റ് ജോസഫ് ചർച്ച് അധീനതയിൽ ഉള്ള ഊട്ടുപാറ കുരിശുമലയിലെ മാർസ്ലീവാ ചാപ്പലിൽ അതിക്രമിച്ചു കയറി ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയും ഉൾപ്പെടെ 80,000/- രൂപയുടെ മുതലുകൾ മോഷണം ചെയ്തുകൊണ്ടുപോയ സംഭവത്തിൽ
 തിടനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി അലൻ തോമസ് പാണം പറമ്പിൽ ഹൗസ് അമരാവതി, കുമളി എന്നയാളാണ് തിടനാട് പോലീസിന്റെ പിടിയിലായത്. സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത് എവിടെയോ ഒളിവിൽ താമസിക്കുകയായിരുന്നു. തിടനാട് എസ് ഐ ശ്രീ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ സദൻ കെ. യുടെ മേൽനോട്ടത്തിൽ തിടനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജിലുള്ള SI ശ്രീ കെ. എ. നജീബ്, ASI രാജേഷ് TS,CPO ശ്രീജിത് KS ,CPO റസ്സിലി കെ.റഷീദ് എന്നിവർ പ്രതി അലന്‍ ഒരു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ചെന്നൈയിൽ എഗട്ടൂർ എന്നസ്ഥലത്തെത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുള്ളതാണ്.
Previous Post Next Post