ഏറ്റുമാനൂർ ആറാട്ട് ഇന്ന്


 

ഏറ്റുമാനൂർ :  അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ തിരുആറാട്ട് ദിനമാണിന്ന്. 

ഉച്ചയ്ക്ക് 12 മണിയ്ക്ക് ആറാട്ട് ബലി നടക്കും. അതിനെത്തുടർന്ന് ആറാട്ട് പുറപ്പെടും. ഇന്നത്തെ പഞ്ചാരിമേളത്തിന് പേരൂർ സുരേഷ് നേതൃത്വം നൽകും. ഉച്ചയ്ക്ക് 3.30 ന് ജയ്സൺ ജെ നായർ നയിക്കുന്ന സം​ഗീതസദസ്സ്. വൈകീട്ട് 5 ന് നാദസ്വരക്കച്ചേരി. നെല്ലൂർ പിഎസ് ബാലമുരുകനും പിഎസ്ബി സാരം​ഗും നേതൃത്വം നൽകും. 10ന് ആറാട്ട് കച്ചേരിക്ക് ശ്രീ കുന്നക്കുടി എം ബാലമുരളീകൃഷ്ണയുടെ വോക്കൽ. 12ന് ആറാട്ട് എതിരേൽപ്പ്.  





Previous Post Next Post