എസ്.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ് പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എസ്.എഫ്.ഐ പ്രവർത്തകർ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്.
പൊലീസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. ഉന്നത നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്. പുതുവത്സര രാത്രിയില്‍ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മില്‍ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍ പെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയി പരാതി നല്‍കിയിരിക്കുന്നത്.