കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കര്‍ണാടക.


പതിനാറു വയസിനു താഴെയുള്ളവരുടെ മൊബൈല് ഫോണ്, സമൂഹമാധ്യമ ഉപയോഗത്തിനു നിരോധനമേര്പ്പെടുത്താന് ആലോചിച്ച്‌ കര്ണാടക സര്ക്കാര്.

ശനിയാഴ്ച ബംഗളൂരുവില് നടന്ന വൈസ് ചാന്സലര്മാരുടെ സമ്മേളനത്തില് മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ വിഷയത്തില് ചര്ച്ച നടത്തുകയും വിസിമാരുടെ അഭിപ്രായങ്ങള് തേടുകയും ചെയ്തു.

മൊബൈല് ഫോണിനോടുള്ള ആസക്തി, ഓണ്ലൈന് ഗെയിമിംഗ്, സമൂഹമാധ്യമങ്ങള്‍ പഠനത്തിലുണ്ടാക്കുന്ന സ്വാധീനം, ശാരീരിക പ്രശ്നങ്ങള് തുടങ്ങിയ ആശങ്കകള് സിദ്ധരാമയ്യ ചര്ച്ചയില് ഉന്നയിച്ചു. വിഷയത്തില് വിസിമാര് വ്യത്യസ്ത അഭിപ്രായങ്ങളാണു പ്രകടിപ്പിച്ചത്.

കോവിഡിനുശേഷം സ്കൂളുകളില് മൊബൈല് ഫോണുകള് ഉപയോഗിച്ച്‌ ഹോംവര്ക്ക് നല്കുന്നതിനെ ചിലര് യോഗത്തില് കുറ്റപ്പെടുത്തി. എന്നാല് മൊബൈല് ഫോണ് പൂര്ണമായി നിരോധിക്കുന്നത് അത്രകണ്ടു ഫലമാകില്ലെന്നും പകരം ചില സൈറ്റുകള്ക്ക് നിയന്ത്രണമേര്പ്പെടുത്തണമെന്നും മറ്റുചിലര് വാദിച്ചു. യോഗത്തില് ഓസ്ട്രേലിയയിലെ കുട്ടികള്ക്കുള്ള സമൂഹമാധ്യമ നിരോധനം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികള്ക്ക് നിര്മിതബുദ്ധിയുടെയും സമൂഹമാധ്യമങ്ങളുടെയും ഉത്തരവാദിത്വപൂര്ണമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച്‌ സംസ്ഥാനസര്ക്കാര് കൂടിയാലോചന നടത്തിവരികയാണെന്ന് കര്ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്ഗെ വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.


Previous Post Next Post