ഹൈഡ്രജന്‍ ബലൂണ്‍ തീ പടര്‍ന്ന് പൊട്ടി, മണപ്പുള്ളിക്കാവില്‍ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; വാഹനങ്ങള്‍ നശിപ്പിച്ചു

മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച്‌ ആന ഇടഞ്ഞോടി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ടാണ് ആന വിരണ്ട് ഓടിയത്.

ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കോട്ട മൈതാനത്തു നിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുമ്പോഴാണ് ആന ഇടഞ്ഞത്.ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ട് വിരണ്ട ആന ലക്ഷ്മി ആശുപത്രിക്ക് സമീപം വെച്ച്‌ മറ്റൊരു വഴിയിലൂടെയാണ് ഓടിയത്.

ആന വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തി. പരിഭ്രമിച്ച്‌ ഓടിയവര്‍ക്കാണ് പരിക്കേറ്റത്. ഇടുങ്ങിയ വഴിയായതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് ആനകളെ പെട്ടെന്നു തന്നെ തളയ്ക്കാന്‍ കഴിഞ്ഞത് വഴി വലിയ അപകടം ഒഴിവായി.
Previous Post Next Post