ഏറ്റുമാനൂർ ഉത്സവം : രണ്ടാം ദിനമായ ഇന്ന് സ്പെഷ്യൽ പഞ്ചവാദ്യം

 


ഏറ്റുമാനൂർ :  അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു. 


രണ്ടാം ദിവസമായ ഇന്ന് രാവിലെ 7 ന് ശ്രീബലി നടന്നു. രാവിലെ 11ന് വയലിൻ ഫ്യുഷൻ. ഉച്ചയ്ക്ക് 1ന് ഉത്സവബലി ദർശനം. വൈകുന്നേരം 5ന് കാഴ്ചശ്രീബലി,വേല, സേവ.

ഇന്നത്തെ പ്രധാന സവിശേഷതതയായ സ്ഫെഷ്യൽ പഞ്ചാരിമേളത്തിന് തിമില വാദ്യരത്നം ശ്രീ വൈക്കം ചന്ദ്രൻമാരാരുടെ നേതൃത്വത്തിലുള്ള 61ൽപ്പരം കലാകാരന്മാർ അണിനിരക്കും. 

ഏറ്റുമാനൂർ ഉത്സവത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും ഫെബ്രുവരി 25 ബുധനാഴ്ചയാണ് നടക്കുക.

Previous Post Next Post