മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിക്കാൻ ഇടയായ സംഭവം പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.


ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ     കൈപ്പുഴമുട്ട്  - കായിച്ചിറ   റോഡേ കൈപ്പുഴമുട്ട്  ഭാഗത്ത് നിന്നും കായിച്ചിറ ഭാഗത്തേക്ക്   മദ്യപിച്ച്   ഓട്ടോറിക്ഷ   ഓടിച്ച് കൊണ്ട് വന്ന്      റോഡിന്റെ സൈഡിൽ  നിന്ന തെങ്ങിൽ     ഇടിച്ചതിൽ വച്ച്  ഓട്ടോറിക്ഷയിലെ യാത്രക്കാരനായിരുന്ന വെച്ചൂർ വില്ലേജിൽ   കുടവച്ചൂർ   കരയിൽ   ചാമിശ്ശേരി വീട്ടിൽ ഫിലിപ്പ് മകൻ   ജോസഫ്   എന്നയാൾ മരണപ്പെടാനിടയായതുമായി ബന്ധപ്പെട്ട്  ഗാന്ധിനഗർ പോലീസ്  സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത    കേസിലെ പ്രതിയായ  ഓട്ടോ ഡ്രൈവർ   വെച്ചൂർ വില്ലേജിൽ   കുടവച്ചൂർ      അച്ചിനകം ഭാഗത്ത്   കാരാപ്പള്ളി  വീട്ടിൽ  ജോൺ മകൻ 34 വയസ്സുള്ള   ലിജോ ജോൺ   എന്നയാളെ അറസ്റ്  ചെയ്തു.    കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ  റിമാൻഡ്  ചെയ്തു.
Previous Post Next Post