ആഗോള അയ്യപ്പസംഗമം: സര്‍ക്കാര്‍ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രം; വരവ് ചെലവ് കണക്കുവെക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് വിഎന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമം, സര്‍ക്കാര്‍ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വിഎന്‍ വാസവന്‍.

നാല് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ആഗോള അയ്യപ്പസംഗമത്തിന്റെ ഒരു പൈസയും വരവ് വെക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് കൈകാര്യം ചെയ്യുന്നത്. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്‌ നടന്ന അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സര്‍മാരെയും കണ്ടെത്തിയത് ദേവസ്വം ബോര്‍ഡാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടി പുറത്തിറങ്ങി എന്നതുകൊണ്ട് കേസില്ലാതാകില്ലെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു. എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയതാണ്. കൂടുതല്‍ കാര്യങ്ങളിലേക്ക് ഇപ്പോള്‍ അന്വേഷണം വരികയാണ്. ശബരിമലയിലെ കോണ്‍ക്രീറ്റ് കൊടിമരം ചിതലരിച്ചു എന്നൊക്കെ കണ്ടെത്താന്‍ യുഡിഎഫിന്റെ ഭരണസമിതിക്കേ കഴിഞ്ഞുള്ളൂ. അതില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. സമഗ്രമായ അന്വേഷണം വരുമ്പോള്‍ പോറ്റിയെ കയറ്റിയത് ആരാണെന്ന് യുഡിഎഫിന് മാറ്റിപ്പാടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post