അമ്പലപ്പുഴ പാല്‍പ്പായസത്തിന് വില കൂട്ടി: ലിറ്ററിന് ഇനി 240 രൂപ


ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 80 രൂപയാണ് വർദ്ധിപ്പിച്ചത്

ഇതോടെ ഒരു ലിറ്റർ പാല്‍പ്പായസത്തിന്റെ വില 160 രൂപയില്‍ നിന്ന് 240 രൂപയായി ഉയർന്നു.(Ambalapuzha Palpayasam price increased, Rs 240 per liter)

2011-ന് ശേഷം ആദ്യമായാണ് പാല്‍പ്പായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് പരിഷ്കരിക്കുന്നത്. പാല്‍, പഞ്ചസാര തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വലിയ വർദ്ധനവാണ് പാല്‍പ്പായസത്തിന്റെ വിലയും കൂട്ടാൻ കാരണം.

നിലവില്‍ പ്രതിദിനം 250 ലിറ്റർ പാല്‍പ്പായസമാണ് ക്ഷേത്രത്തില്‍ തയ്യാറാക്കുന്നത്. ഭക്തരുടെ തിരക്ക് പരിഗണിച്ച്‌ തിരക്കുള്ള ദിവസങ്ങളില്‍ ഉല്പാദനം 350 ലിറ്റർ വരെയായി ഉയർത്താൻ ബോർഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

Previous Post Next Post