ആലപ്പുഴ ഹരിപ്പാട് രണ്ട് മാസം മുമ്ബ് പാപ്പാനെ കുത്തി കൊന്ന ആനയുടെ കൂടെ പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസിക പ്രകടനം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആറ് മാസം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്ബിക്കൈയില്‍ പാപ്പാൻ ഇരുത്തുകയായിരുന്നു. തുടർന്ന് കുഞ്ഞ് താഴെ വീണു. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം.
നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുൻപിലാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. രണ്ട് മാസം മുമ്ബ് പാപ്പാനെ കുത്തി കൊന്ന ആനയാണിതെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞുമായി ആനയുടെ അടിയിലൂടെ പാപ്പാന്‍ വലംവെക്കുന്നതും തുമ്ബികൈയില്‍ ഇരുത്തുന്നതിനിടെ കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
ആന ദൃശ്യങ്ങളില്‍ അനങ്ങാതെ നില്‍ക്കുകയാണ്. ക്ഷേത്രത്തിലെ താല്‍കാലിക പാപ്പാൻ്റെ കുഞ്ഞാണ് ഇതെന്നാണ് പുറത്ത് വരുന്നത് വിവരം. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞ് ആനയുടെ കാലിനിടയിലേക്ക് വീഴുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. തുടർന്ന് പാപ്പാൻ കുഞ്ഞിനെ എടുത്ത് വീണ്ടും തുമ്ബികൈയില്‍ വെക്കാൻ ശ്രമം നടത്തുണ്ട്. സംഭവം സമൂഹ മാധ്യമത്തില്‍ അടക്കം വൈറലായിട്ടുണ്ട്. നിരവധി വിമർശനങ്ങളാണ് പാപ്പാനെതിരെ വരുന്നത്.