കേന്ദ്ര നടപടിക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ഉപവസിക്കും.


കേരളത്തെ സാന്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്നു തിരുവനന്തപുരത്ത് ഉപവസിക്കും.

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉപരോധ സമരം.

കഴിഞ്ഞ തവണ ഡല്‍ഹിയിലായിരുന്നു കേന്ദ്രസർക്കാരിനെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ സമരം. നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കേയാണ് കേന്ദ്രത്തിനെതിരേയുള്ള സമരം തിരുവനന്തപുരത്തേക്കു മാറ്റിയത്.

Previous Post Next Post