തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരെ വിരുന്നിന് വിളിച്ച്‌ ഗവര്‍ണര്‍, ഇന്ന് വൈകിട്ട് ചായ സല്‍ക്കാരം.


ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗണ്‍സിലർമാരെ വിരുന്നിന് വിളിച്ച്‌ ഗവർണർ രാജേന്ദ്ര അർലേക്കർ.

വൈകിട്ട് നാല് മണിക്കാണ് ലോക്ഭവനില്‍ ചായ സല്‍ക്കാരം. ബിജെപി അംഗങ്ങള്‍ക്കൊപ്പം എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളും വിരുന്നില്‍ പങ്കെടുക്കും. കൗണ്‍സിലർമാർക്ക് ഗവർണർ സല്‍ക്കാരം നല്‍കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ വിരുന്നിന് രാഷ്ട്രീയ പ്രാധാന്യവും ഏറുന്നു.

Previous Post Next Post