റേഷൻ കടയില്‍വച്ച്‌ 'പോറ്റിപ്പാട്ട്' വെച്ചത് ചോദ്യംചെയ്തു; കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദനം.


പോറ്റിയെ കേറ്റിയെ' ഗാനം വെച്ചതെന്തിനെന്ന് ചോദ്യം ചെയ്‌ത സിപിഐഎം നേതാവിനെ മർദ്ദിച്ചെന്ന് പരാതി.

സിപിഐഎം ലോക്കല്‍ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനാണ് മർദ്ദനമേറ്റത്. ജനുവരി നാലിനായിരുന്നു സംഭവം. മയ്യില്‍ അരിമ്ബ്ര പ്രദേശത്തെ ഒരു റേഷൻ കടയില്‍വെച്ച്‌ ഭാസ്കരൻ എന്നയാള്‍ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം വെച്ചു. ഇത് കേട്ട മനോഹരൻ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്തു.

എന്നാല്‍ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തില്‍ പാട്ട് വെച്ചു. ഇതിനെയും മനോഹരൻ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദനം ആരംഭിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളിയുണ്ടാകുകയും ഭാസ്കരൻ മനോഹരൻ കഴുത്തിന് പിടിച്ച്‌ മർദിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ഭാസ്കരനെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.

Previous Post Next Post