ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ ഏകദേശം ധാരണ ആയി. പൂഞ്ഞാർ സീറ്റുമായി വച്ചുമാറാൻ ആണ് ധാരണ. മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും നിലവിലെ കോട്ടയം ഡി സി സി പ്രസിഡന്റുമായ നാട്ടകം സുരേഷ് ആണ് ഏറ്റുമാനൂർ സാധ്യത പട്ടികയിൽ ഒന്നാമൻ.
സാമുദായിക സമവാക്യവും യുവജന പ്രാതിനിത്യവും ഒരുമിച്ചു പരിഗണിച്ചാൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ജോബിൻ ജേക്കബിന് ആവും പരിഗണന.
കെ എസ് യു ജില്ലാ പ്രസിഡന്റ് ആയിരിക്കെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചസിട്ടും വീണ്ടും ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തന്നെ നിയമിതനായി. യൂത്ത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ആയി ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിലും നിലവിൽ ഡി സി സി ജനറൽ സെക്രട്ടറി ആയും പ്രവർത്തിക്കുകയാണ് ജോബിൻ ജേക്കബ്. പൂഞ്ഞാർ ജോസഫ് ഗ്രൂപ്പിന് കൈമാറിയാൽ ടോമി കല്ലാനിയും സാധ്യതാ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
കോട്ടയത്തെ കോൺഗ്രസ്സിലെ സൗമ്യ മുഖവും ഏറ്റുമാനൂർ മണ്ഡലത്തിലെ
വോട്ടറും കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷനുമായ ജി ഗോപകുമാറും സാധ്യത പട്ടികയിൽ ഇടം നേടി.
പൂഞ്ഞാർ വച്ചുമാറുന്നതിൽ സഭാ നേതൃത്വത്തിന്റെ അഭിപ്രായമാണ് അന്തിമ തീരുമാനത്തിൽ എത്തിക്കുക.
അങ്ങനെ വന്നാൽ കാത്തോലിക്കനായ സ്ഥാനാർഥിക്ക് മുൻഗണന ലഭിക്കും.