വിരലില്‍ തുളഞ്ഞു കയറിയ ചൂണ്ട നീക്കാന്‍ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍: ഫയര്‍ സ്‌റ്റേഷനില്‍ ഫയര്‍ ഓഫീസര്‍മാരുടെ ഈസി സര്‍ജറി: ചൂണ്ട മുറിച്ചെടുത്തത് മിന്നല്‍ വേഗത്തില്‍.


കൈവിരലില്‍ തുളഞ്ഞു കയറിയ ചൂണ്ട നീക്കാന്‍ സര്‍ജറി വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത യുവാവിന് തുണയായി ഫയര്‍ ഫോഴ്‌സ്.

വിരലില്‍ ആഴ്ന്നിറങ്ങിയ ചൂണ്ട വളരെ ലാഘവത്തോടെ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ മുറിച്ചെടുത്തു. പുറമറ്റം നല്ലകുന്നേല്‍ വീട്ടില്‍ സനു (29) നാണ് അഗ്‌നിരക്ഷാസേന രക്ഷകരായത്. കല്ലുപ്പാറ ഇരുമ്പ് പാലത്തിന് അടുത്ത് മീന്‍ പിടിക്കുന്നതിന് ഇടയാണ് ന്യൂജെന്‍ ചൂണ്ട വിരലില്‍ തുളഞ്ഞു കയറിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് സനുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

സര്‍ജറി ചെയ്ത് ചൂണ്ട നീക്കം ചെയ്യുന്നതിനായി താലൂക്ക് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതിനിടെയാണ് ഒപ്പം വന്ന ഒരു സുഹൃത്ത് സനുവിനെ തിരുവല്ലയിലെ അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിച്ചത്. തുടര്‍ന്ന് സേനാംഗങ്ങള്‍ ഷിയേഴ്‌സ് എന്ന ഉപകരണം ഉപയോഗിച്ച്‌ വിരലില്‍ നിന്നും ചൂണ്ട നീക്കം ചെയ്തു. പ്രാഥമിക ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചയച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സതീഷ് കുമാര്‍, ഓഫീസര്‍മാരായ സൂരജ് മുരളി, ശിവപ്രസാദ്, രാഹുല്‍, സജിമോന്‍,എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനം.

Previous Post Next Post