ശബരിമല സ്വർണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് മന്ത്രി വി എൻ വാസവന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചില്‍ സംഘർഷം.
പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകള്‍ തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. റോഡ് ഉപരോധിച്ച് സമരം കടുപ്പിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് എല്‍ഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡ് അംഗങ്ങളുടെ സ്വത്തിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.