ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയമ സഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ ഏകദേശം ധാരണ ആയി. പൂഞ്ഞാർ സീറ്റുമായി വച്ചുമാറാൻ ആണ് ധാരണ.മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും നിലവിലെ കോട്ടയം ഡി സി സി പ്രസിഡന്റുമായ നാട്ടകം സുരേഷ് ആണ് ഏറ്റുമാനൂർ സാധ്യത പട്ടികയിൽ ഒന്നാമൻ.
സാമുദായിക സമവാക്യവും യുവജന പ്രാതിനിത്യവും ഒരുമിച്ചു പരിഗണിച്ചാൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ജോബിൻ ജേക്കബിന് ആവും പരിഗണന.
കെ എസ് യു ജില്ലാ പ്രസിഡന്റ് ആയിരിക്കെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിട്ടും വീണ്ടും ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തന്നെ നിയമിതനായി തഴയപ്പെട്ട ആളാണ് ജോബിൻ. യൂത്ത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ആയി ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിലും നിലവിൽ ഡി സി സി ജനറൽ സെക്രട്ടറി ആയും പ്രവർത്തിക്കുകയാണ് ജോബിൻ ജേക്കബ്. യുവ ജന പ്രാതിനിത്യം മാത്രമാണ് പരിഗണിക്കുക എങ്കിൽ ഇടത് കോട്ട പൊളിച്ചു കൊണ്ട് കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നും വിജയിച്ചു കയറിയ പി കെ വൈശാഖ് ആയിരിക്കും സ്ഥാനാർഥി കോട്ടയം നിയമ സഭാമണ്ഡലത്തിലും വൈശാഖിന്റെ പേര് സജീവ ചർച്ചയിൽ ഉണ്ട്. പൂഞ്ഞാർ ജോസഫ് ഗ്രൂപ്പിന് കൈമാറിയാൽ ടോമി കല്ലാനിയും ഏറ്റുമാനൂർ സാധ്യതാ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
പൂഞ്ഞാർ വച്ചുമാറുന്നതിൽ സഭാ നേതൃത്വത്തിന്റെ അഭിപ്രായമാണ് അന്തിമ തീരുമാനത്തിൽ എത്തിക്കുക.
അങ്ങനെ വന്നാൽ കത്തോലിക്ക സഭാ അംഗമായ സ്ഥാനാർഥിക്കാവും മുൻഗണന ലഭിക്കുക