സംഘടനാവിരുദ്ധ പ്രവര്‍ത്തനം; യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു.


സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു.

സാമ്ബത്തിക ക്രമക്കേടും സംഘര്ഷങ്ങളും തുടര്ച്ചയായതോടെയാണ് നടപടി.

എസ്‌എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്പ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു. യൂണിറ്റിന്റെ സാമ്ബത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനും തീരുമാനമായി.

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് നേരത്തെ യൂണിവേഴ്സിറ്റി കോളജില് നേതാക്കള് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. പരാതികള്‍ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.

നേരത്തെ ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസില് നാല് എസ്‌എഫ്ഐ നേതാക്കളെ കോളജില് നിന്നും സസ്പെന്ഡ് ചെയ്തിരുന്നു. കേസില് മുന്കൂര് ജാമ്യം നേടിയ പ്രതികള്ക്ക് എസ്‌എഫ്ഐ പ്രവര്ത്തകര് സ്വീകരണം ഒരുക്കിയത് വിവാദമായിരുന്നു.

Previous Post Next Post