റിനി എന്തിനാണ് കള്ളം പറയുന്നത്? നിയമനടപടി സ്വീകരിക്കുമെന്ന വെല്ലുവിളി സ്വാഗതം ചെയ്യുന്നു'; തെളിവ് പുറത്തുവിട്ട് ഫെന്നി നൈനാൻ.


റിനി ആൻ ജോ‍‍ർജിനെതിരെ ആരോപണവുമായി ഫെന്നി നൈനാൻ. കഴിഞ്ഞ ദിവസം റിനി ആൻ ജോർജ്ജ് ഫേസ്ബുക്കിലൂടെ പറഞ്ഞതിനെതിരെ തെളിവ് നിരത്തിയാണ് ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ കേസിലെ അതിജീവിതയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് റിനി പറഞ്ഞിരുന്നു. എന്നാല്‍, 2025 ആഗസ്റ്റ് 21 ആം തീയതി "call me tomorrow" എന്ന് മൂന്നാമത്തെ പരാതിക്കാരിയോട് പറഞ്ഞുവെന്നാണ് ഫെന്നിനൈനാൻ പറയുന്നത്. ഒപ്പം വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടും നല്‍കിയിട്ടുണ്ട്. റിനി എന്തിനാണ് അവരെ ബന്ധപ്പെട്ടിട്ടില്ല എന്ന കള്ളം പറയുന്നതെന്നതാണ് അറിയണമെന്നും ഫെന്നി. തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ കോടതികളില്‍ വിശ്വാസമുള്ള ഞാൻ അവിടെ എല്ലാ തെളിവുകളും ഹാജരാക്കിക്കൊള്ളാമെന്നും ഫെന്നി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.

ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍‍ർണ രൂപം:

കഴിഞ്ഞ ദിവസം റിനി ആൻ ജോർജ്ജ് ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ MLA യ്ക്കെതിരെ പരാതി കൊടുത്ത മൂന്നാമത്തെ ആളെ ഒരു രീതിയിലും , ഫോണിലൂടെയോ , സമൂഹമധ്യങ്ങളിലൂടെയോ അവർ ബന്ധപ്പെട്ടിട്ടില്ല എന്ന്.

എന്നാല്‍ റിനി ആൻ ജോർജ്ജ് 2025 ആഗസ്റ്റ് 21 ആം തീയതി "call me tomorrow" എന്ന് മൂന്നാമത്തെ പരാതിക്കാരിയോട് പറഞ്ഞതിൻ്റെ സ്ക്രീൻഷോട്ട് സഹിതം എന്നോട് മൂന്നാമത്തെ പരാതിക്കാരി പറഞ്ഞതിൻ്റെ തെളിവ് ഇതിനോടൊപ്പം ചേർക്കുന്നു.

ഇനി അറിയേണ്ടത് റിനി എന്തിനാണ് അവരെ ബന്ധപ്പെട്ടിട്ടില്ല എന്ന കള്ളം പറയുന്നത് ?

എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ ഞാൻ സ്വാഗതം ചെയുന്നു. രാജ്യത്തെ കോടതികളില്‍ വിശ്വാസമുള്ള ഞാൻ അവിടെ എല്ലാ തെളിവുകളും ഹാജരാക്കിക്കൊള്ളാം.- ഫെനി നൈനാൻ

ജനുവരി 27 ന് ആയിരുന്നു റിനിയുടെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ മൂന്നാമത്തെ പരാതി നല്‍കിയ യുവതിയുമായി വ്യക്തിപരമായി യാതൊരു പരിചയവുമില്ല. പരാതിക്കാരിയുമായി വ്യക്തിപരമായി ഒരു പരിചയവും ഇല്ല. ഇന്ന് ഈ നിമിഷം വരെ അവരുമായി ഞാൻ സംസാരിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ മറ്റൊരു വിധത്തിലും കോണ്‍ടാക്‌ട് ചെയ്യുകയോ ചെയ്തിട്ടില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ സംഭാഷണങ്ങളില്‍ എന്റെ പേര് ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ എനിക്ക് വ്യക്തതയില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് അതില്‍ ഉത്തരവാദിത്വം ഇല്ലെന്നും റിനി വ്യക്തമാക്കിയിരുന്നു.

Previous Post Next Post