വേണാട് എക്സ്പ്രസിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.



ചങ്ങനാശേരി ശാന്തിപുരം പോളച്ചിറ വീട്ടിൽ പി.എസ്.മിഥിൻ (30) ആണു മരിച്ചത്. തിരുവനന്തപുരം ഇൻഫോപാർക്കിലെ ഉദ്യോഗസ്ഥനാണ്. 

ഇന്നലെ വൈകിട്ട് 5ന് തിരുവനന്തപുരത്തേക്കു പോയ വേണാട് എക്സ്‌പ്രസ് ട്രെയിനിലാണു സംഭവം. 

മിഥിനു നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സഹയാത്രികർ വൈക്കം റോഡ് ‌സ്റ്റേഷനിൽ ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. 

മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

കുടുംബത്തോടൊപ്പം എറണാകുളത്തെ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുംവഴിയാണു സംഭവം.
Previous Post Next Post