'ആരോഗ്യപ്രശ്‌നങ്ങളില്ല'; തൊടുപുഴയിൽ പി ജെ ജോസഫ് വീണ്ടും മത്സരിക്കും

തൊടുപുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ യുഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കും. മകനും കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്ററുമായ അപു ജോൺ ജോസഫിനെയും പരിഗണിച്ചിരുന്നെങ്കിലും ജോസഫ് തന്നെ മത്സരിക്കണമെന്നാണു പാർട്ടി നേതൃത്വത്തിന്റെ ആവശ്യം. സ്ഥാനാർഥിത്വം ഉടൻ തന്നെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.



11 തവണയാണ് പി ജെ ജോസഫ് തൊടുപുഴയിൽ നിന്നും മത്സരിച്ചത്. 10 തവണയും വിജയിച്ചു. ജോസഫിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലി ചർച്ചയുടെ ആവശ്യം ഇല്ലെന്നും അപു പ്രതികരിച്ചു.


തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കേരള കോൺഗ്രസിന്റെ വിജയം ജോസഫിന്റെ സ്ഥാനാർഥിത്വത്തിന് അനുകൂല ഘടകമാണ്. പലയിടത്തും ജോസഫ് നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു.

Previous Post Next Post