കൊട്ടാരക്കരയില്‍ കോണ്‍ഗ്രസിനായി അഖില്‍ മാരാര്‍ മത്സരിക്കും? മറ്റ് നാല് പേരുകളും പരിഗണനയില്‍.


നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെയും സിനിമാ താരങ്ങളെയും യുവാക്കളെയും ഒക്കെ രംഗത്തിറക്കിയുള്ള പരീക്ഷണം അടുത്തകാലത്തായി പല പാർട്ടികളും നടത്തി വരുന്നുണ്ട്.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് ഒരുപിടി മുന്നില്‍. ഇപ്പോഴിതാ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കുറി സോഷ്യല്‍ മീഡിയയിലെ മുഖങ്ങളെയാണ് രംഗത്തിറക്കുന്നത്.നിലവില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും ഫേസ്‌ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും ഒക്കെ സജീവമായ, നിരവധി ആരാധകരുടെ പിന്തുണയുള്ള അഖില്‍ മാരാരെ രംഗത്ത് ഇറക്കി തെക്കൻ കേരളത്തില്‍ സീറ്റ് പിടിക്കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അഖില്‍ മാരാരുടെ സ്വന്തം നടൻ കൊട്ടാരക്കരയില്‍ തന്നെയാണ് താരത്തെ പരിഗണിക്കുന്നത്.കൊല്ലത്ത് ഇക്കുറി യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കൊട്ടാരക്കര. പ്രത്യേകിച്ച്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇവിടെ തിരിച്ചടി ഉണ്ടായ സാഹചര്യത്തില്‍ മണ്ഡലം ഏത് വിധേനയും പിടിക്കുക എന്നതാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം. മാത്രമല്ല ജില്ലയില്‍ നിന്ന് 6 സീറ്റുകള്‍ എങ്കിലും നേടിയാല്‍ മാത്രമേ മുന്നണിക്ക് അധികാരത്തില്‍ എത്താനാവൂ എന്നതും കോണ്‍ഗ്രസിനെ ഇതിന് പ്രേരിപ്പികുന്നുണ്ട്.2006 വരെ കൊട്ടാരക്കരയില്‍ യുഡിഎഫ് തന്നെയാണ് വിജയിച്ചു വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ ഇവിടെ എല്‍ഡിഎഫ് തന്നെയാണ് ജയം നേടുന്നത്. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാൻ തന്നെയാണ് കോണ്‍ഗ്രസ് കച്ചകെട്ടി ഇറങ്ങുന്നത്.

Previous Post Next Post