വിള ഇൻഷുറൻസ് : പദ്ധതിയില്‍ ചേരാൻ ഇന്നുകൂടി അവസരം

കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയില്‍ ചേരുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും. കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി കർഷകർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടുകയോ, ഔദ്യോഗിക ഓണ്‍ലൈൻ പോർട്ടല്‍ സന്ദർശിക്കുകയോ ചെയ്യണമെന്ന് കൃഷിവകുപ്പ് അറിയിച്ചു.

കഴിഞ്ഞ പത്തു വർഷത്തോളമായി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സജീവമാണ്. കേരളത്തില്‍ പ്രധാനമായും നെല്‍കൃഷിക്കും മരച്ചീനി, വാഴ, പച്ചക്കറി മുതലായ 30 ഓളം മറ്റു വിളകള്‍ക്കുമാണ് പരിരക്ഷയുള്ളത്.
Previous Post Next Post