യുവതി കഴുത്തറുത്ത നിലയില്‍; കോട്ടയത്ത് വീട്ടമ്മയും യുവാവും മരിച്ച നിലയില്‍; ദുരൂഹത

കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്ന് കുളപ്പുറത്ത് താമസിക്കാന്‍ എത്തിയ മോര്‍ക്കോലില്‍ ഷേര്‍ളി മാത്യുവും കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഷേര്‍ളിയെ വീടിനുള്ളില്‍ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം. ഷേര്‍ളിയുമായി പരിചയമുള്ളയാള്‍ ഇവരെ ഫോണില്‍ വിളിച്ച്‌ കിട്ടാതായപ്പോള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് 6 മാസം മുന്‍പ് ഇവര്‍ ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.
Previous Post Next Post