കുമരകം : കോട്ടയംകാർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മുഖമാണ് ടോണി വർക്കിച്ചന്റെത്. അച്ചായൻസ് ഗോൾഡ് എന്ന സ്വർണവ്യാപാര രംഗത്തെ ബ്രാന്റിന്റെ ഉടമസ്ഥൻ എന്നതിലുപരി തികഞ്ഞ മനുഷ്യസ്നേഹിയും സാമൂഹ്യപ്രവർത്തകനും ആയി ജനമനസ്സുകളിൽ ഇടം നേടിയ വ്യക്തിത്വമാണ് ടോണി വർക്കിച്ചൻ.
ടോണി വർക്കിച്ചന്റെ നേതൃപാടവത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ് അച്ചായൻസ് ഗോൾഡ്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ സ്വർണവ്യാപാരസ്ഥാപനമായി അച്ചായൻസ് ഗോൾഡിനെ മാറ്റി എടുക്കാൻ ടോണി വർക്കിച്ചന് കഴിഞ്ഞു. ഇപ്പോൾ ഇതാ തങ്ങളുടെ സ്ഥാപനത്തിന്റെ മുപ്പത്തിഎട്ടാമത് ഷോറൂം കോട്ടയം കുമരകത്ത് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. പ്രശസ്ത സിനിമാതാരം നിക്കി ഗൽറാണിയും ടോണി അച്ചായനും ഉദ്ഘാടനം നിർവഹിച്ച ഷോറൂം കുമരകത്തിനുള്ള അച്ചായന്റെ പുതുവർഷ സമ്മാനമാണെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു. ഇന്നലെ (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് നടന്ന ഉദ്ഘാടനത്തെ തുടർന്ന് പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും ഫ്യൂഷൻ ചെണ്ടയും കുമരകത്തിന്റെ മനം കവർന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 10 ഭാഗ്യശാലികൾക്ക് പതിനായിരം രൂപ വീതം സമ്മാനവും ടോണി വർക്കിച്ചൻ വിതരണം ചെയ്തു.
