കെഎസ്‌ആര്‍ടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; 3 പൊലീസുകാര്‍ക്കും 2 പ്രതികള്‍ക്കും പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട് കെഎസ്‌ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി അപകടം. അടൂരിലാണ് അപകടമുണ്ടായത്.

ജീപ്പിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർക്കും രണ്ട് പ്രതികള്‍ക്കും പരിക്കേറ്റു.

എഎസ്‌ഐയുടെ നില ഗുരുതരമാണ്. അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോകുമ്ബോഴാണ് അപകടം.

അടൂരില്‍ വെച്ച്‌ കെഎസ്‌ആർടിസി ബസ് ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പില്‍ ഇടിച്ച ശേഷം മറ്റൊരു ബസിലും ഇടിച്ചാണ് നിന്നത്.

കെഎസ്‌ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. അപകടത്തെ തുടർന്ന് നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി.

Previous Post Next Post