നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.

43 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. പഠനാവശ്യത്തിനായി വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്നു കോളജിലെ എംബിഎ വിദ്യാര്‍ഥികള്‍.
Previous Post Next Post