മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; 13 മുതല്‍ അധ്യാപനം നിര്‍ത്തിവയ്‌ക്കും, ഒപി മുടങ്ങും.


സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നാം തീയതി മുതല്‍ അധ്യാപനം നിര്‍ത്തിവയ്‌ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംസിടിഎ അറിയിച്ചു.

ശമ്ബള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിരന്തരം ഉന്നയിച്ചും പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

സമരം തുടങ്ങി രണ്ടാമത്തെ ആഴ്ച മുതല്‍ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്‌ക്കാനാണ് തീരുമാനം. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ആദ്യ ആഴ്ചയില്‍ അധ്യാപനം ഒഴിവാക്കിയാകും പ്രതിഷേധിക്കുക. ശമ്ബള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്ബള- ഡി.എ. കുടിശ്ശിക നല്‍കുക, താല്‍ക്കാലിക - കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെജിഎംസിറ്റിഎ ഉന്നയിക്കുന്നത്. നിരവധി തവണ സമരം ചെയ്്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക നടപടിയും ഉണ്ടായില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

Previous Post Next Post