കോട്ടയം പൊൻകുന്നത്ത് സ്കൂള്‍ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ - പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്.
ശബരിമല തീർത്ഥാടകരുടെ ബസ് സ്കൂള്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 4 കുട്ടികളും ആയയും മാത്രമാണ് സ്കൂള്‍ ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കുട്ടികള്‍ക്ക് ആർക്കും ഗുരുതര പരിക്കില്ല. കർണാടകയില്‍ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തീർത്ഥാടകരില്‍ ഒരാള്‍ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.