ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

വയനാട്ടിലെ കണിയാമ്ബറ്റയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. തെര്‍മല്‍ ഡ്രോണുകളും കാമറ ട്രാപ്പുകളും റെഡിയാക്കിയിട്ടുണ്ട്.

പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പനമരം, കണിയാമ്ബറ്റ പഞ്ചായത്തുകളിലെ അഞ്ചുവീതം വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ കടുവയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താനാണ് ശ്രമം നടത്തുന്നത്. കൂടു സ്ഥാപിക്കാനും മയക്കുവെടി വെക്കാനുള്ള ഉത്തരവും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. മറ്റു മാര്‍ഗമില്ലെങ്കില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. അഞ്ചു വയസ്സു പ്രായമുള്ള ആണ് കടുവയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടുള്ളത്.

ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലില്‍ നിന്നും കാട്ടിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിപ്പോയത്. കടുവയുടെ സാന്നിധ്യം ഉള്ളതിനാല്‍ പനമരം, കണിയാമ്ബറ്റ പഞ്ചായത്തുകളിലെ അഞ്ചു വീതം വാര്‍ഡുകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Previous Post Next Post