കോട്ടയം പേരൂർ പൂവത്തുംമൂട് അധ്യാപികയെ സ്‌കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.
പൂവത്തുംമൂട് ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് പരിക്കേറ്റത്.
ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
മോസ്‌കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പൊലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ കൊച്ചുമോൻ വീണ്ടും മർദനം തുടർന്നതോടെ ഡോണിയ നിലവിൽ ഏറ്റുമാനൂരിലെ വർക്കിംങ് വിമൺസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
പിന്നീട് ഇന്ന് രാവിലെ 10 മണിയോടെയാണ് കൊച്ചുമോൻ സ്‌കൂളിൽ എത്തിയ സമയം, ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തുകയും വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കയ്യിൽ കരുതിയ കത്തി എടുത്ത് കഴുത്തിൽ കുത്തുവാൻ ശ്രമിച്ചു.
മുറിവേറ്റ ഇവരെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഡോണിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.