ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരാണ് പിടിയിലായത്.


ശബരിമലയിൽ നിന്നും കടത്തിക്കൊണ്ട് പോയ സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ചായിരുന്നു വേർതിരിച്ചെടുത്തത്. ഇത്തരത്തിൽ വേർതിരിച്ചെടുത്ത സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ മുഖേന ഗോവർദ്ധന് വിറ്റു എന്നാണ് എഐടിയുടെ കണ്ടെത്തൽ.


800 ഗ്രാമിൽ അധികം സ്വർണം നേരത്തെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവർദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമർശങ്ങൾ ഉണ്ടായിരുന്നു.

Previous Post Next Post