ക്ഷേത്രത്തില്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ട: ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തിൽ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗൺസർമാർ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തരെ നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്.


ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കോടതി കർശന നിർദേശം നൽകി. തെറ്റുപറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.


ഇക്കഴിഞ്ഞ വൃശ്ചികോത്സവത്തിലാണ് പൂർണത്രയീശ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ബൗൺസർമാരെ നിയോഗിച്ചത്. ബൗൺസർമാർ എന്നെഴുതിയ ടി-ഷർട്ട് ഇട്ടുകൊണ്ട് കുറച്ച് ആളുകൾ ഭക്തരെ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Previous Post Next Post