അഞ്ചലില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്നു മരണം

കൊല്ലം ജില്ലയിലെ അഞ്ചലില്‍ വാഹനാപകടത്തില്‍ മൂന്നുപേർ മരിച്ചു. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഓട്ടോയില്‍ ഉണ്ടായിരുന്ന ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.

അ‍ഞ്ചല്‍ പുനലൂർ റോഡില്‍ മാവിള ജംഗ്ഷനില്‍ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയില്‍ ഓട്ടോ പൂർണമായും തകർന്നു.

ആന്ധ്രയില്‍ നിന്നുള്ള തീർത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുള്ള ആർക്കും പരിക്കില്ല.
Previous Post Next Post