പാലായിൽ മൊബൈല്‍ കടയിലെ മോഷണം പ്രതി അറസ്റ്റിൽ.

പാലാ റിവർവ്യൂ റോഡിലുള്ള അണ്ണൻസ് മൊബൈൽസ് എന്ന കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ചു മോഷണം നടത്തിയ   മോഷ്ടാവിനെ  പാലാ പോലീസ് പിടികൂടി. ഇടുക്കി മാങ്ങതോട്ടിലില്‍  ഒറ്റപ്ലാക്കല്‍ വീട്ടില്‍ ബാബു മകന്‍ അനന്തു ബാബു  Age 25 നെ ആണ് പാലാ പോലീസ് ഇന്നലെ (19.12.2025) പിടികൂടിയത്. 12.11.25 തീയതി രാത്രി കടയുടെ പൂട്ട്‌ പൊളിച്ചു അകത്തു കയറിയ മോഷ്ടാവ് കടയ്ക്കുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 92000/- രൂപ വില വരുന്ന 12 ഫോണുകൾ മോഷ്ട്ടിക്കുകയായിരുന്നു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സബ് ഇൻസ്‌പെക്ടർ ദിലീപ്കുമാർ.കെ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post